ദുബൈ :- നണിയൂർ നമ്പ്രം യുഎഇ പ്രവാസി കൂട്ടായ്മയുടെ 'അഹ്‌ലൻ നണിയൂർ നമ്പ്രം 2022' ദുബൈ അൽ തവാർ പാർക്കിൽ വിവിധ കലാ മത്സരങ്ങളോടെ നടന്നു.
യു എ ഇലുള്ള നണിയൂർ നമ്പ്രം മഹല്ല് പ്രവാസികൾ ഒത്തുചേർന്നപ്പോൾ സംഗമം ഏവർക്കും വേറിട്ട അനുഭവമായിമാറി.ടി മുസ്തഫയുടെ അധ്യക്ഷധയിൽ അസ്‌കർ മങ്കടവ് സ്വാഗതത്തോടെ എം ഉമ്മർകുട്ടി ഉൽഘാടനം ചെയ്തു. മുസ്തഫ പുരയിൽ, ഇബ്രാഹിം മുയ്യം,മുസ്തഫ പി പി,ഷുഹൈബ് കെ വി, അബ്ദുൽ സലാം യുകെ,ഇബ്രാഹിം എം പി,റഹീസ്, ഷുക്കൂർ യുകെ ,മിദുലാജ് കെ എന്നിവർ സംസാരിച്ചു.യുകെ ഹാരിസ് നന്ദിപറഞ്ഞു.വിവിധ പരിപാടികളോടെ വൈകുന്നേരം 6 മണിക്ക് സംഗമം സമാപിച്ചു.