റേഡിയോ സുഹൃദ് സംഗമവും ലോഗോ പ്രകാശനവും നടത്തി

 


കണ്ണൂർ: കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ - കാസർഗോർഡ് ജില്ലാ റേഡിയോ സുഹൃദ് സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ വിളമനയുടെ അധ്യക്ഷതയിൽ കാഞ്ചിയോട് ജയൻ ഉദ്ഘാടനവും കലാവേദിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ഓൺലൈൻ റേഡിയോയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു. 

പ്രശസ്ത റേഡിയോ അവതാരക വിനീത കുസുമം മുഖ്യാഥിതിയായിരുന്നു. സംസ്ഥാന സെക്രട്ടറി പയ്യന്നൂർ വിനീത് കുമാർ മുഖ്യഭാഷണം നടത്തി. പ്രശസ്ത ഗാനരചയിതാവ് രാജീവ് വൈശാഖ് സമാപന സമ്മേളനം ഉദ്ഘാടനവും ജില്ലാ സെക്രട്ടറി രാജൻ ചന്ത്രോത്ത് റിപ്പോർട്ട് അവതരണവും നടത്തി.  കാഞ്ചീരവം ഓൺലൈൻ റേഡിയോ ലോഗോ ഡിസൈൻ മത്സര വിജയി ആദർശ് തിരുവനന്തപുരത്തിനും വിവിധ മത്സര വിജയി കൾക്കുള്ള ഉപഹാര വിതരണവും നടത്തി. 

ഇ.വി.ജി നമ്പ്യാർ, പി.വി. വല്ലീദേവി ടീച്ചർ, തമ്പാൻ കരിവെള്ളൂർ, ജിൽജു സെബാസ്റ്റ്യൻ,  ഖദീജ കൽപ്പറ്റ, കെ.വല്ലി ടീച്ചർ, ലീന മാണിക്കോത്ത്, ശിവദാസ് കണ്ണാടിപ്പറമ്പ്, പ്രശാന്ത് മണിയറ, സീജ കൊട്ടാരം, രാജേഷ് രാമന്തള്ളി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, രേഖ മാപ്പിടിച്ചേരി തുടങ്ങിയവർ സംസാരിച്ചു. രാജൻ ചന്ത്രോത്ത് സ്വാഗതവും ഗണേഷ് വെള്ളിക്കീൽ നന്ദിയും പറഞ്ഞു. ലഹരി വിമുക്ത പഠന ക്ലാസ്സ്, പുസ്തക പ്രകാശനം, വിവിധ കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടായിരുന്നു.








Previous Post Next Post