കണ്ണാടിപ്പറമ്പ് : വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 1 മുതൽ 8 വരെ വിവിധ ചടങ്ങുകളോടും പരിപാടികളോടും കൂടി നടക്കും.
ജനുവരി 1 ഞായറാഴ്ച രാവിലെ 7 മണിക്ക് ഗണപതിഹോമവും മറ്റു വിശേഷാൽ പൂജകളും ഉത്സവ കുടിയേറ്റവും നടക്കും .
രാവിലെ 9.30ന് തിരുവപ്പന മഹോത്സവ ആഘോഷവും സൗജന്യ ആയുർവേദ ചികിത്സാ വിഭാഗത്തിന്റെ പതിനൊന്നാം വാർഷികാഘോഷത്തിന്റെയും ഉദ്ഘാടന സഭ നടക്കും. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലുമണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്രയും 6 മണിക്ക് യോഗ ഡാൻസ് പ്രദർശനവും തുടർന്ന് മാതോടം ഭാവചാരുത കലാക്ഷേത്രത്തിന്റെ നൃത്തനൃത്ത്യങ്ങളും അരങ്ങേറും.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. രാത്രി 7 മണിക്ക് നാടൻ പാട്ട്മേളയും നടക്കും.
ചൊവ്വാഴ്ച വിവ ഓർക്കസ്ട്ര കണ്ണൂർ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
ബുധനാഴ്ച രാത്രി 7 മണിക്ക് വള്ളുവൻ കടവ് യുവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വള്ളുവൻകടവ് ദേശവാസികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും.