മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം വി അജിത നയിക്കുന്ന ശുചിത്വ സന്ദേശയാത്ര മയ്യിൽ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ശുചിത്വ സന്ദേശ യാത്രയുടെ ഭാഗമായുള്ള വിളംബര ഘോഷയാത്ര കണ്ടക്കൈ റോഡിൽനിന്ന് ആരംഭിച്ച് മയ്യിൽ ആശുപത്രിയിൽ സമാപിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, മെഡിക്കൽ ഓഫീസർ കാർത്ത്യയനി, ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത സ്വാഗതവും,ആശാ വർക്കർ കെ പത്മിനി നന്ദിയും രേഖപ്പെടുത്തി.