കൊളച്ചേരി :- കമ്പിൽ സംഘമിത്ര കലാ - സാംസ്കാരിക കേന്ദ്രത്തിന്റെ ഇരുപത്തിയെട്ടാം വാർഷികാഘോഷം ഡിസംബർ 22 വ്യാഴാഴ്ച കൊളച്ചേരിമുക്ക് മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
വൈകിട്ട് 7 മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും. എം. ദാമോദരന്റെ അധ്യക്ഷതയിൽ എം.വിജിൻ MLA ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ പ്രസീത ചാലക്കുടി നയിക്കുന്ന തൃശൂർ പതി ഫോക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻ പാട്ടിന്റെ മഹാമേളയും ഉണ്ടായിരിക്കും.