പെരുമാച്ചേരി :- പെരുമാച്ചേരി എ.യു.പി സ്കൂൾ ദ്വദിന സഹവാസ ക്യാമ്പ് 'നിറക്കൂട്ട്' ഡിസംബർ 23 , 24 തീയ്യതികളിൽ നടക്കും.മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം. വി അജിത ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശാസ്ത്ര വീഥികളിലൂടെ, പാടാം രസിക്കാം ഉച്ചയ്ക്ക് 2 മണിക്ക് ജീവിത നൈപുണി തുടങ്ങിയ പരിപാടികൾ നടക്കും.
വൈകുന്നേരം 5 മണിക്ക് ആർട്ടെമിസ് പക്ഷിനിരീക്ഷണം, രാത്രി 8 മണിക്ക് ക്യാമ്പ് ഫയർ, നാടൻപാട്ട് എന്നിവ ഉണ്ടായിരിക്കും.
ഡിസംബർ 24 ശനിയാഴ്ച്ച രാവിലെ 7 മണിക്ക് പക്ഷി നിരീക്ഷണവും രാവിലെ 10 മണിക്ക് Blossom English Time, രാവിലെ 11.30 ന് ഒറിഗാമി, ഉച്ചയ്ക്ക് 12.30 ന് കളിയും കാര്യവും തുടങ്ങിയ പരിപാടികളും നടക്കും.