കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ കാട്ടോളിയിൽ കാട്ടുപന്നികൾ വാഴകൾ നശിപ്പിച്ചു. ഒറ്റ രാത്രികൊണ്ട് ഇരുന്നൂറോളം വാഴ തൈകളാണ് നശിപ്പിച്ചത് . കുറ്റ്യാട്ടൂർ കട്ടോളിയിലെ എ.പി മനീഷിന്റെ മൂന്നാഴ്ചയോളം വളർച്ചയെത്തിയ നേന്ത്രവാഴ തൈകളാണ് കാട്ടുപന്നികൾ തിന്നും ചവിട്ടിയും നശിപ്പിച്ചത്. വയലിൽ ഒരു വാഴ പോലും അവശേഷിച്ചിട്ടില്ല. അരലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് മനീഷ് പറഞ്ഞു.
വേനൽക്കാലത്ത് പച്ചക്കറികളും കപ്പയും ധാരാളമായി കൃഷി ചെയ്തിരുന്ന സ്ഥലമാണിത്. പന്നികൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നതിനാൽ ഇപ്പോൾ ആരും ഇവിടെ കൃഷിയിറക്കാറില്ല. അതിനാൽ വയൽ കാടുപിടിച്ച് കിടക്കുകയാണ്.ഈ സ്ഥലങ്ങൾ ഇപ്പോൾ പന്നികളുടെ താവളമായി മാറിയിരിക്കുകയാണ്.