മയ്യിൽ : ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ചാമ്പ്യൻഷിപ് നേടിയ മയ്യിൽ ഗ്രാമ പഞ്ചായത്ത് ടീം അംഗങ്ങളെ മയ്യിൽ പഞ്ചായത്ത് ആദരിച്ചു.
അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എം.വി അജിത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശ്രീ എ. ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചുബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.വി ഓമന,ലിജി എം.കെ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് എന്നിവർ സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിവി അനിത സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി പി.ബാലൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ച് യൂത്ത് കോർഡിനേറ്ററുടെ ചുമതല നിർവഹിച്ച രേഷ്മ കണ്ടക്കൈയെ ആദരിച്ചു.