മയ്യിൽ:- സർവ്വീസ് പെൻഷൻ ദിനത്തോടനുബന്ധിച്ച് കെ.എസ്.എസ്.പി എ മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന പെൻഷകാരുടെയും , കുടുംബ പെൻഷൻകാരുടെയും ഇരുപതോളം വീടുകളിൽ ഗൃഹസന്ദർശനം നടത്തി പഴവർഗ കിറ്റ് നൽകി ആദരിച്ചു.
ജില്ലാ സെക്രട്ടരി കെ.സി.രാജൻ മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് കെ.പി. ചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം പി. ശിവരാമൻ എന്നിവർ നേതൃത്വം നൽകി.