മയ്യിൽ : മയ്യില്‍ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂള്‍ 1988 - 89 SSLC ബാച്ച് 'ദലമര്‍മ്മരം' പൂര്‍വ്വവിദ്യാര്‍ഥി സംഗമം പറശ്ശിനിക്കടവ് വിസ്മയ അമ്മ്യൂസ്മെന്റ് പാര്‍ക്കില്‍ വച്ച് നടന്നു.
ചെയര്‍മാന്‍ പി.രാജേഷ്, കണ്‍വീനര്‍ എം.സുമേഷ്, ഭാരവാഹികളായ പി.അജിത്ത് കുമാര്‍, അഡ്വ. കെ.മഹേഷ്, വി.റോജ, കെ.സീമ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കെളുത്തി ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ പി.രാജേഷ് അധ്യക്ഷത വഹിച്ചു.
പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ കലാകായിക മത്സരങ്ങളും നടന്നു.