സവാക് കണ്ണൂർ ജില്ലാ കമ്മിറ്റി മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു


കണ്ണൂർ : സവാക് കണ്ണൂർ ജില്ലാ കമ്മിറ്റി ലഹരി മാഫിയ, അന്ധവിശ്വാസം,അനാചാരം,വർഗീയത എന്നിവയ്‌ക്കെതിരെ മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. തെക്കി ബസാറിൽ നടന്ന പരിപാടി കണ്ണൂർ രത്നകുമാറിന്റെ അധ്യക്ഷതയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സവാക് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ജി.കെ പിള്ള തെക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി.

സവാക് സംസ്ഥാനകമ്മിറ്റി ട്രഷറർ ഉമേഷ് എം സാലിയാൻ , സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് അഡ്വ:പി. പി വിജയൻ എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ: പി.കെ അൻവർ, ജില്ലാ ലൈബ്രറി കൗൺസിലർ സെക്രട്ടറി പി.കെ വിജയൻ, നാടക രചയിതാവ് ശ്രീധരൻ സംഘമിത്ര,സവാക് ജില്ലാ കമ്മിറ്റി രക്ഷാധികാരി വല്ലി ടീച്ചർ, കെ. വി ശങ്കരൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

വത്സൻ കൊളച്ചേരി സ്വാഗതവും ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം. അശോകൻ നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. കഥാപ്രസംഗം, ഏകപാത്രനാടകം,ക രോക്കെ എന്നീ പരിപാടികളും നടന്നു.

Previous Post Next Post