കണ്ണാടിപ്പറമ്പ്:ധാർമ്മികതയിലധിഷ്ഠിതമായ ആത്മീയ ജീവിതം മനുഷ്യന് സമാധാനവും ശാന്തിയും പ്രദാനം ചെയ്യുമെന്ന് അൽ ഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരി പ്രസ്താവിച്ചു.കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് വാർഷിക പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിസാമുദ്ദീൻ വാഫി പ്രാർഥന നടത്തി. ഹാഫിള് ഷമ്മാസ് ഖിറാഅത്ത് നടത്തി.ഒ- പി മൂസാൻ ഹാജി അധ്യക്ഷനായി. കെ എൻ മുസ്തഫ, ഹൈദർ ഫൈസി, മുശ്താഖ് ദാരിമി, അനസ് ഹുദവി, മുസ്തഫ മാങ്കടവ്, ഉമ്മർ നാറാത്ത്, അബ്ദുല്ല ഹാജി ചേലേരി, കെ വി ഹാരിസ്, ഖാലിദ് ഹാജി കെ.ടി, കെ.കെ അബൂബക്കർ , ഹാഷിം മാസ്റ്റർ, കെ.പി അബൂ ബക്കർ ഹാജി, പി.പി ഖാലിദ് ഹാജി, എ.ടി മുസ്തഫ ഹാജി, വി.എ മുഹമ്മദ് കുഞ്ഞി, മായിൻ മാസ്റ്റർ, കെ.വി ബഷീർ, മജീദ് ഹുദവി, ഹൈദറലി ഹുദവി, റസാഖ്ഹാജി, ഈസ പള്ളിപ്പറമ്പ്, ആലിക്കുട്ടി ഹാജി, ശരീഫ് മാസ്റ്റർ, അബ്ദുറഹ്മാൻ ഹാജി പങ്കെടുത്തു.കെ.കെ മുഹമ്മദലി സ്വാഗതവും അനസ് ഹുദവി നന്ദിയും പറഞ്ഞു.