എക്സലൻസി ടെസ്റ്റ്‌ :ഡിവിഷൻ ഉദ്ഘാടനം തളിപ്പറമ്പ റോയൽ ഇംഗ്ലീഷ് സ്കൂളിൽ നടന്നു

 


തളിപ്പറമ്പ :- വിസ്‌ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി വർഷങ്ങളായി നടന്നു വരുന്ന മോഡൽ എക്സാം എക്സലൻസി ടെസ്റ്റ്‌ തളിപ്പറമ്പ ഡിവിഷനിലെ 13 സെന്ററുകൾ നടന്നു.

 ഡിവിഷൻ ഉദ്ഘാടനം തളിപ്പറമ്പ റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ SSF  ജില്ലാ സെക്രട്ടറി റസിൻ അബ്ദുള്ള എളമ്പേരം  നിർവഹിച്ചു. എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ പ്രസിഡന്റ്‌ മുനീർ ശാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി ബാസിത് അമാനി, സെക്രട്ടറി സഫ്വാൻ വായാട്,  സെന്റർ ചീഫുമാരായ ഇസാം പുഷ്പഗിരി, മുഫാസ് ഹിദായത് നഗർ, ജംഷീർ ഹിദായത് നഗർ പങ്കെടുത്തു.  ആകെ 600 ൽ പരം വിദ്യാർഥികൾ പങ്കെടുത്തു . മുഴുവൻ കേന്ദ്രങ്ങളിലും മോട്ടിവേഷൻ ക്ലാസുകളും നടന്നു.

Previous Post Next Post