മുസ്ലിം യൂത്ത് ലീഗ് കുറ്റവിചാരണയാത്രക്ക് കൊളച്ചേരിയിൽ സ്വീകരണം നൽകി

 



കൊളച്ചേരി:- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി 2023 ജനുവരി 18 ന് തിരുവനന്തപുരത്ത്  സംഘടിപ്പിക്കുന്ന സേവ് കേരള മാർച്ചി ന്റെ പ്രചാരണാർത്ഥം  തളിപ്പറമ്പ നിയോജക മണ്ഡലം* കമ്മിറ്റി സംഘടിപ്പിച്ച, ഇടത് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കുറ്റവിചാരണ യാത്രക്ക് കൊളച്ചേരി പഞ്ചായത്ത്  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സ്വീകരണം നൽകി

 പള്ളിപ്പറമ്പിൽ നടന്ന സ്വീകരണ യോഗം മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് ഓലിയൻ ജാഫർ , ടി പി അബ്ദുൽ കരീം, പി കെ ഷംസുദ്ദീൻ, ഉസ്മാൻ കൊമ്മച്ചി കെ.പി യൂസുഫ് കമ്പിൽ, ഒ.കെ റഷീദ്,  കെ.സി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു  

ചേലേരിമുക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയത്തിന്റെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു . യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു. ശഫീഖ് മാസ്റ്റർ , ട്രഷറർ ഉനൈസ് എരുവാട്ടി പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി വി.പി അബ്ദുറഹ് മാൻ, ഖിളർ നൂഞ്ഞേരി, കെ അബ്ദുള്ള ,  അബൂബക്കർ നൂഞ്ഞേരി, ഇർഷാദ് കെ. സി.പി, അന്തായി ദാലിൽ, സിദ്ധീഖ് എം.കെ, അഷ്ക്കർ കെ.പി, സവാദ് സി.എം, ജാസിം പി.കെ സംബന്ധിച്ചു.

കമ്പിൽ ബസാറിൽ സംഘടിപ്പിച്ച  പഞ്ചായത്ത് തല സമാപന ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തിയുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അലി മംഗര മുഖ്യ പ്രഭാഷണം നടത്തി . മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി, എം.എസ്. എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം, അബ്ദുറഹ് മാൻ കമ്പിൽ , അബ്ദു പന്ന്യങ്കണ്ടി, കെ.പി മുഹമ്മദലി, നിയാസ് കമ്പിൽ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം മറുപടി പ്രസംഗം നടത്തി.




Previous Post Next Post