മയ്യിൽ:- തായംപൊയിൽ സഫ്ദർ ഹാശ്മി വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച 35-ാം വാർഷികാഘോഷം 'പുരസ്കാരസന്ധ്യ' ഡോ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു.
ഏഴാമത് എൻ.ഉണ്ണിക്കൃഷ്ണൻ സ്മാരക പുരസ്കാരം കെ.ആർ.കുഞ്ഞിരാമന് സമർപ്പിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത അനുമോദന പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ അധ്യക്ഷത വഹിച്ചു. സഫ്ദർ ഗ്രന്ഥാലയത്തിന് ലഭിച്ച ജി.വി.ബുക്സ് പുരസ്കാരം ഏറ്റുവാങ്ങലും നടന്നു. വായനശാല സെക്രട്ടറി എം.ഷൈജു, പി.പ്രശാന്തൻ, കെ.സി.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.