പള്ളിപ്പറമ്പ് :- പത്ത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ച മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കെ.ഫാസിലിനെ ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ് പള്ളിപ്പറമ്പ് ആദരിച്ചു.
ജിംഖാന മിനി സ്റ്റേഡിയത്തിൽ വെച്ച് ക്ലബ് പ്രസിഡന്റ് മുഹമ്മദ്അഷ്‌റഫ് , സീനിയർ ക്ലബ് അംഗം മുത്തലിബ് പി പിയും, വൈസ് പ്രസിഡന്റ് മുസ്തഹസിൻ ടി പിയും, ചേർന്ന് സ്നേഹാദരവ് നൽകി.
കഴിഞ്ഞ ദിവസം കമ്പിൽ പാട്ടയത്ത് വച്ച് സാലിഹ - റിയാസ് ദമ്പതികളുടെ പത്തു മാസം പ്രായമുള്ള കുട്ടിയായ റൈസാനയ്ക്ക് ശക്തമായ കരച്ചിലിനെ തുടർന്ന് ശ്വാസ തടസം നേരിട്ടപ്പോൾ പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് പാട്ടയത്ത് എത്തിയ മയ്യിൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ഫസൽ സമയോചിതമായി ഇടപെട്ട് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.