കേളകം:- ഇരട്ടത്തോട് പാലത്തിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കേളകം പൊയ്യമല സ്വദേശി വല്ല്യാളക്കളത്തിൽ വിൻസന്റ് (46), സഹോദരപുത്രൻ ജോയൽ (20) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം. കൊട്ടിയൂർസ്വദേശി അമലേഷിന് ഗുരുതരമായി പരിക്കേറ്റു.
ചുങ്കക്കുന്ന് പള്ളി പെരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിൻസന്റും ജോയലും സഞ്ചരിച്ചിരുന്ന വാഹനവും കേളകത്തുനിന്ന് കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന അമലേഷിന്റെ വാഹനവുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മൂന്നുപേരെയും പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രാഥമിക ശുശ്രൂഷനൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല.