കണ്ണൂർ:- നെഹ്റു യുവകേന്ദ്ര ജവഹർ ലൈബ്രറി ഹാളിൽ സംഘടിപ്പിക്കുന്ന ജില്ലാതല യൂത്ത് പാർലമെന്റ് ഇന്ന് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. കെ വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും നെഹ്‌റു യുവകേന്ദ്രയുടെ മികച്ച യൂത്ത് ക്ലബ്ബ് അവാർഡ്, സേവന പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ക്ലബ്ബ് പ്രവർത്തരെ ആദരിക്കൽ, യൂത്ത് പാർലമെന്റിന്റെ പ്രചരണാർത്ഥം നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനവും തെരഞ്ഞെടുക്കപ്പെട്ട യൂത്ത് ക്ലബ്ബിനുള്ള സ്പോർസ് കിറ്റ് വിതരണവും പ്രസ്തുത പരിപാടിയിൽ വിതരണം ചെയ്യും. ഗിന്നസ് വേൾഡ് റെക്കോർഡ് ടീം യൂണിവേഴ്സൽ തിലാന്നൂരിന്റെ അക്രോബാറ്റിക് ഡാൻസും അരങ്ങേറും.