RRC സംഗമം ഇന്ന് വൈകുന്നേരം പാലത്തുങ്കര ഇസ്സതുൽ ഇസ്ലാം മദ്റസയിൽ
കമ്പിൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (SMA) കമ്പിൽ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന RRC സംഗമം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലത്തുങ്കര ഇസ്സതുൽ ഇസ്ലാം മദ്റസയിൽ നടക്കും. മേഖലാ പ്രസിഡന്റ് സുബൈർ സഅദിയുടെ അദ്യക്ഷതയിൽ എം .എം സഅദി ( പാലത്തുങ്കര തങ്ങൾ) ഉദ്ഘാടനം ചെയ്യും. മേഖലാ എക്സിക്യൂട്ടീവ് അംഗങ്ങൾ, റീജണൽ ഭാരവാഹികൾ, സ്ഥാപന പ്രസിഡന്റ് ജനറൽ സെക്രട്ടറി, ട്രഷറർ , കേരള മുസ്ലിം ജമാഅത്ത് , SYS, SJM സോൺ / റെയ്ഞ്ച് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിൽ സി കെ എം അശ്റഫ് മൗലവി വിഷയാവതരണം നടത്തും. ഇഖ്ബാൽ ബാഖവി വേശാല, ഇബ്റാഹീം മാസ്റ്റർ പാമ്പുരുത്തി, ഫയാസുൽ ഫർസൂഖ് അമാനി കക്കാട് എന്നിവർ സംസാരിക്കും.