മയ്യിൽ:-കുറ്റ്യാട്ടൂർ കുറുമ്പ കാവിലെ താലപ്പൊലി ഉൽസവ ഡ്യൂട്ടിയിലുള്ള പോലിസ് നേരെയാണ് 4നു രാത്രി പ്രതി എട്ടേയാറിലെ കുന്നുമ്മല്‍ ഹൗസില്‍ പ്രകാശന്റെ മകന് ഡ്രൈവര്‍ പ്രനീഷ്(33) കൈയ്യേറ്റം ചെയ്തത്.
പുലർച്ചെ ഒരുമണിയോടടുപ്പിച്ച സമയം കലശഘോഷയാത്ര കാവിലേക്ക് പ്രവേശിക്കുന്നസമയത്ത് പ്രതി മദ്യപിച്ച് കലശക്കാർക്ക് നേരെ മോശമായി പെരുമാറുന്നതായി കണ്ട് പോലീസ് ഇടപ്പെട്ട് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോലിസിന് നേരെ പ്രതികയ്യേറ്റം നടത്തിയത്.
പിന്നീട് പ്രതിയെ മയ്യിൽ സിഐ ടി .പി സുമേഷ്. എസ്ഐ AP ചന്ദ്രൻ, ASi മാരായ മനു ,പ്രദീപൻ, രാജീവൻ, സിവിൽ പൊലിസ് ഓഫിസർമാരായ വിജിൽ ,ഫാസിൽ , പ്രതീഷ്, ജിനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ്ചെയ്തു. ഇന്നലെ കണ്ണൂർ JFCMകോടതി മുമ്പാകെ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാണ്ട് ചെയ്തു