മയ്യിൽ:- റെഡ്സ്റ്റാർ സ്പോട്സ് ക്ലബ് രൈരു നമ്പ്യാർ സ്മാരക എവറോളിങ് വിന്നേഴ്സ് ട്രോഫിക്കും അറാക്കൽ കുഞ്ഞിരാമൻ സ്മാരക എവറോളിങ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സംഘടിപ്പിക്കുന്ന കയരളം വോളിക്ക് ഒറപ്പടി ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിൽ തുടക്കം. കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി വി മോഹനൻ അധ്യക്ഷനായി. കെ സന്തോഷ് സ്വാഗതവും ഇ പി അഖിൽ നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരത്തിൽ ഫൈറ്റേഴ്സ് പാണപ്പുഴയും സിആർസി പെരുന്തലേരിയും ഏറ്റുമുട്ടി. മിനി വോളി മത്സരത്തിൽ രവി മാണിക്കോത്ത് കളിക്കാരെ പരിചയപ്പെട്ടു.
തിങ്കളാഴ്ച ടാസ്ക് മക്രേരിയും റെഡ്സ്റ്റാർ കയരളവും ഏറ്റുമുട്ടും. മിനി വോളിയിൽ എകെഎസ് ആടുവാപ്പുറവും ബേക്ക് ആൻഡ് മെയ്ക്ക് വോളി ടീം ചട്ടുകപ്പാറയും ഏറ്റുമുട്ടും. രാത്രി 7.30നാണ് മത്സരം.