ചിലങ്കയണിഞ്ഞ് മയ്യിലിനെ നൃത്താനുഭൂതിയിലാക്കി ആശ ശരത്ത്

 


 മയ്യിൽ:-മയ്യിലിന്റ സ്വന്തം ഉത്സവമായ  അരങ്ങുത്സവത്തിന്റെ ആറാം നാൾ സിനിമ താരം ആശ ശരത്തും സംഘവും അവതരിപ്പിച്ച നൃത്താവിഷ്കാരം സദസ്സിന് ഹൃദ്യമായ നയനാനുഭൂതിയായി..സാംസ്‌കാരിക സമ്മേളനം സൂര്യകൃഷ്ണമൂർത്തി ഉദ്‌ഘാടനം ചെയ്തു. സിനിമ നടൻ ബൈജു, കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ്, കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ, മേജർ ദിനേശ് ഭാസ്കർ, ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ എന്നിവർ മുഖ്യാതിഥികളായി. ടി കെ ഗോവിന്ദൻ അധ്യക്ഷനായി. എൻ കെ രാജൻ സ്വാഗതവും പി ബിജു നന്ദിയും പറഞ്ഞു. 

അരങ്ങുത്സവത്തിൽ തിങ്കളാഴ്ച 

കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിലിന്റെ സ്വന്തം ഉത്സവമായ അരങ്ങുത്സവത്തിന്റെ എഴാം ദിനമായ തിങ്കളാഴ്ച  പാദപ്രദിഷ്ഠ ഡാൻസ് തിയേറ്ററിനുവേണ്ടി  സുപ്രസിദ്ധ നർത്തകിയും അഭിനേത്രിയുമായ എസ് മഹാലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. സാംസ്കാരിക സമ്മേളനം ഡോ വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരി ജിസ ജോസ് അതിഥിയായെത്തും.

Previous Post Next Post