മയ്യിൽ:-കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംയുക്ത വാർഷികാഘോഷത്തിൻ്റെ ഭാഗമായി കണ്ടക്കൈ പടിഞ്ഞാറ് പാടശേഖര സമിതിയുമായി സഹകരിച്ചു കൊണ്ട് നട്ടുനനച്ചോറ് - കർഷകസംഗമം സംഘടിപ്പിച്ചു.
ഗ്രന്ഥാലയം പ്രസിഡണ്ട് ടി.കെ.ശ്രീകാന്തിൻ്റെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.പി.രേഷ്മ ഉദ്ഘാടനം ചെയ്തു.മാറുന്ന കാലാവസ്ഥയും കാർഷിക പരിചരണ തന്ത്രങ്ങളും എന്ന വിഷയത്തിൽ കെ.എം.പി.ഷഹനാസ് ക്ലാസ്സെടുത്തു.സമ്മിശ്ര കർഷകൻ സി.സി.വിജയനെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ എം.സി.ശ്രീധരൻ സംസാരിച്ചു.
പ്രോഗ്രം കമ്മറ്റി ചെയർമാൻ അഭിലാഷ് കണ്ടക്കൈ സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി സി.വി.രാജീവൻ നന്ദിയും പറഞ്ഞു.