മയ്യിൽ :- സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയോടാനുബന്ധിച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുളിറ്റിൽ ഫാംപോണ്ട് , അന്താരാഷ്ട്ര ജലദിനത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത.പി യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിത എം.വി ഉദ്ഘാടനം ചെയ്തു.
കെ.പി ഖാദർ സംഭാവനയായി നൽകിയ സ്ഥലത്താണ് കുളം നിർമിച്ചത്. ക്ഷേമ കാര്യ സ്റ്റാൻഡിങ് ചെയർമാൻ രവി മാണിക്കോത്ത്,കെ.ശാലിനി, എ.പി സുചിത്ര, ടി.പി മനോഹരൻ, പി.വി പ്രത്യൂഷ്,സി. വി പ്രകാശൻ,ടി.കെ പല്ലവി എന്നിവർ സംസാരിച്ചു. എ.ഇ അരുൺ കുമാർ സ്വാഗതവും. കെ. പി കാവു നന്ദിയും പറഞ്ഞു.