മയ്യിൽ :- കാര്യംപറമ്പിൽ ആരംഭിച്ച ബട്ടർഫ്ലൈ നഴ്സറി ഗാർഡൻ മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന മയ്യിൽ പഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിങ് കമ്മറ്റി അംഗം പ്രീതയിൽ നിന്നും റിട്ടയേർഡ് അദ്ധ്യാപകൻ ശ്രീധരൻ മാസ്റ്റർ ഏറ്റുവാങ്ങി.
വാർഡ് മെമ്പർമാരായ ഭരതൻ, മാണിക്കോത്ത് രവി, മയ്യിൽ കൃഷി ഓഫീസർ പ്രമോദ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.