മയ്യിൽ :- കണ്ടക്കൈ എ.എൽ. പി സ്കൂൾ നൂറ്റിപ്പതിമൂന്നാം വാർഷികാഘോഷവും 27 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന എം. വിനോദിനെ ടീച്ചർക്കുള്ള യാത്രയയപ്പും വിപുലമായ പരിപാടികളുടെ നടന്നു. കണ്ണൂർ ജില്ല വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ്. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.വി അനിത അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധാകരൻ ചന്ദ്രത്തിൽ എം. വിനോദിനി ടീച്ചർക്കുള്ള ഉപഹാര വിതരണം നിർവഹിച്ചു . ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണവും വാർഡ് മെമ്പർ കെ. വി സതി സമ്മാനവിതരണവും നടത്തി. ഹെഡ്മാസ്റ്റർ സി. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.കലാഭവൻ മണി ഫൌണ്ടേഷന്റെ ബാല്യശ്രീ പുരസ്കാരം നേടിയ,നാടൻപാട്ടിൽ വിസ്മയം തീർത്തുകൊണ്ടിരിക്കുന്നകൊച്ചു മിടുക്കി രണ്ടാം ക്ലാസുകാരി വൈഖരി സാവനെ ചടങ്ങിൽ അനുമോദിച്ചു.തളിപ്പറമ്പ് സൗത്ത് ബി.പി.സി ഗോവിന്ദത്തിൽ എടാട ത്തിൽ,വാർഡ് മെമ്പർ കെ. ബിജു, എസ്.എസ്. ജി ചെയർമാൻ കെ. മനോഹരൻ, സ്കൂൾ മാനേജർ കെ.വി സുരേന്ദ്രൻ, മുൻ അധ്യാപകൻ സി.കബീർ, മദർ പി.ടി.എ പ്രസിഡണ്ട് സൗമ്യ എൻ.കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എംപി രാജൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി സി രാമചന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനസമ്മേളനത്തിന് ശേഷം പ്രീ.പ്രൈമറി വിദ്യാർത്ഥികൾ,സ്കൂൾ വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ സ്റ്റാഫ് കൂട്ടായ്മ രക്ഷിതാക്കൾ എന്നിവർ അവതരിപ്പിക്കുന്ന വിവിധ നൃത്ത നൃത്യങ്ങൾ നടന്നു. തുടർന്ന് കൊല്ലം അയനം നാടകവേദിയുടെ ഒറ്റവാക്ക് എന്ന നാടകം സ്റ്റേജിൽ അരങ്ങേറി.
കണ്ടക്കൈ എ.എൽ. പി സ്കൂൾ വാർഷികാഘോഷവും എം. വിനോദിനെ ടീച്ചർക്കുള്ള യാത്രയയപ്പും നടന്നു