കണ്ണൂർ:- ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കി കേന്ദ്ര-കേരള സർക്കാറുകൾ മുന്നാക്കപ്രീണനം തുടരുന്നുവെന്നാരോപിച്ച് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി.
വർഷങ്ങളായി അനുവദിച്ചുപോന്ന പല അവകാശങ്ങളും വെട്ടിച്ചുരുക്കി ബജറ്റ് അവതരിപ്പിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടികൾ പ്രതിഷേധാർഹമാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത അബ്ദുറഹ്‌മാൻ കല്ലായി പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എ.കെ.അബ്ദുൽ ബാഖി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അസ്‌ലം അസ്‌ഹരി പൊയ്തുംകടവ് അധ്യക്ഷനായി. മഹ്‌മൂദ് സ്വഫ്‌വാൻ തങ്ങൾ ഏഴിമല, ജാബിർ തങ്ങൾ മാട്ടൂൽ, അബ്ദുൽനാസർ ഫൈസി, അബ്ദുൽ ഫത്താഹ് ദാരിമി, ഇബ്രാഹിം ബാഖവി പൊന്ന്യം നസീർ മൂരിയാട്, അബ്ദുള്ള ഫൈസി മാണിയൂർ, അബ്ദുറഷീദ് ഫൈസി പൊറോറ, അബ്ദുള്ള യമാനി അരിയിൽ, ജാഫർ ദാരിമി ഞണ്ടുംബലം എന്നിവർ സംസാരിച്ചു.