സഹകരണ തണ്ണീർ പന്തലിന് കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ തുടക്കമായി


കൊളച്ചേരി :-
വേനൽ കടുത്തതോടെ ജനങ്ങൾക്ക് ഉപകാരപ്രദമായി സൗജന്യ കുടിവെള്ള വിതരണ പദ്ധതി  ''സഹകരണ തണ്ണീർ പന്തലി''ന് കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൊളച്ചേരി മുക്ക് ഈവനിംങ് ബ്രാഞ്ചിൽ തുടക്കമായി. 

കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ എം ശിവദാസൻ  പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓഡിറ്റർ പാർവ്വതി, മാനേജർ ടി പി സുമേഷ്, സന്തോഷ് പി വി, സുനിൽകുമാർ, രഞ്ജിത്ത്, സുമിത്ര എന്നിവർ നേതൃത്വം വഹിച്ചു.



Previous Post Next Post