കമ്പിൽ :- കമ്പിൽ എ.എൽ.പി സ്കൂൾ ചെറുക്കുന്ന് 122- മത് വാർഷികാഘോഷം നാളെ മാർച്ച് 18 ശനിയാഴ്ച നടക്കും.വൈകുന്നേരം 6 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ എൽ. നിസാർ അധ്യക്ഷത വഹിക്കും. കെ. സ്മിത ടീച്ചർ റിപ്പോർട്ട് അവതരണം നടത്തും.
LSS വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും BPO ഗോവിന്ദൻ എടാടത്തിൽ നിർവഹിക്കും. തുടർന്ന് നൃത്തമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.