മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പും ഇന്ന്

 


മാണിയൂർ:-ഭഗവതി വിലാസം എ.എൽ.പി സ്കൂൾ വാർഷിക ആഘോഷവും അജിത ടീച്ചർക്കുള്ള യാത്രയയപ്പും എൻഡോവ്മെന്റ് വിതരണവും മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ നടക്കും. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജിയുടെ അധ്യക്ഷതയിൽ അഴീക്കോട് മണ്ഡലം എംഎൽഎ കെ.വി സുമേഷ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിക്കും. 

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുനീർ സമ്മാനദാനവും എഇഒ സുധാകരൻ ചന്ദ്രത്തിൽ എൻഡോവ്മെന്റ് വിതരണവും നടത്തും. സ്കോളർഷിപ്പ് വിജയികൾക്ക് ഡോ: ഉണ്ണികൃഷണൻ നമ്പൂതിരി അനുമോദനം നൽകും. വാർഡ് മെമ്പർ കെ.പി ചന്ദ്രൻ, കെ.കെ.എം ബഷീർ, ശശിധരൻ, മാനേജർ എ ലക്ഷ്മണൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ് കെ.പി ശിവദാസൻ എന്നിവർ ആശംസ നേരും. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നൃത്ത നൃത്ത്യങ്ങളും ഹാർമണി മ്യൂസിക്ക് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.


Previous Post Next Post