കർഷകസംഘം, KSKTU , CITU സംയുക്ത കൺവെൻഷൻ സംഘടിപ്പിച്ചു
ചട്ടുകപ്പാറ :- കൊടുങ്കാറ്റിൻ്റെ കരുത്തോടെ ഡൽഹിയിലേക്ക് കേന്ദ്ര ഗവൺമെൻ്റിൻ്റെ ദേശവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവും വർഗീയവുമായ നയങ്ങൾക്കെതിരെ 2023 ഏപ്രിൽ 5 ന് നടക്കുന്ന മസ്ദൂർ - കിസാൻ സംഘർഷ് റാലി സംബന്ധിച്ച മുദ്രാവാക്യങ്ങൾ വിശദീകരിക്കുന്നതിൻ്റെ ഭാഗമായി കർഷകസംഘം, KSKTU, CITU വേശാല ലോക്കൽ തല കൺവെൻഷൻ സംഘടിപ്പിച്ചു.കർഷകസംഘം ജില്ലാ കമ്മറ്റി അംഗം എം.ദാമോദരൻ ഉൽഘാടനം ചെയ്തു.സംയുക്ത സമിതി ചെയർമാൻ കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.CITU മയ്യിൽ ഏറിയ പ്രസിഡണ്ട് കെ.നാണു, KSKTU വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ, CITU മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ.പ്രകാശൻ എന്നിവർ സംസാരിച്ചു. സംയുക്ത സമിതി കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. സമരത്തിൻ്റെ പ്രചരണാർത്ഥം മാർച്ച് 26ന് ലോക്കൽ പദയാത്ര നടത്തുന്നതിന് തീരുമാനിച്ചു.ചട്ടുകപ്പാറ ഹൈസ്ക്കൂൾ ജംഗ്ഷനിൽ വെച്ച് ഉൽഘാടനം ചെയത് കട്ടോളിയിൽ സമാപിക്കുന്നതിന് തീരുമാനമെടുത്തു. ഏപ്രിൽ 4 ന് 9 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തുന്നതിനും തീരുമാനിച്ചു.