കൊളച്ചേരി :- സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ (SCFWA) കൊളച്ചേരി വില്ലേജ് കൺവെൻഷൻ മയ്യിൽ മേഖല സെക്രട്ടറി രവി നമ്പ്രം ഉദ്ഘാടനം ചെയ്തു. പി.പി കുഞ്ഞിരാമൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു.
പി.വി വത്സൻ മാസ്റ്റർ, കെ.രാമകൃഷ്ണൻ മാസ്റ്റർ, വി ശ്രീധരൻ മാസ്റ്റർ, കെ.വി ദിവാകരൻ, കെ.വി ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.
ശ്രീധരൻ സംഘമിത്ര സ്വാഗതവും സി. സത്യൻ നന്ദിയും പറഞ്ഞു. വില്ലേജ് കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ
പ്രസി: കെ.വി ദിവാകരൻ
വൈസ് പ്രസി : കെ.വി ശങ്കരൻ
സിക്രട്ടറി : എം.രാമചന്ദ്രൻ
ജോ: സിക്രട്ടറി കെ.വി നാരായണൻ കുട്ടി