കൂടാളി :- കാവുന്താഴ ഇ.എം.എസ് മന്ദിരം വായനശാല ആൻ്റ് ഗ്രന്ഥാലയം , കൂടാളി കെട്ടിടോദ്ഘാടനം 2023 ഏപ്രിൽ 10 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും. എൻ.വി ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. വായനശാല ആൻ്റ് ഗ്രന്ഥാലയം വി.ശിവദാസൻ MP ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച് ഓഫീസ് CPI(M) ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ഫോട്ടോ അനാച്ഛാദനം CPI(M) ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ നിർവ്വഹിക്കും.
ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസ അറിയിച്ച് സംസാരിക്കും. തുടർന്ന് പ്രദേശവാസികളുടെ കലാപരിപാടികളും ഫ്ലവേർസ് ടോപ്പ് സിംഗർ ഫെയിം തേജസ്സ് ശ്രീകാന്ത് നയിക്കുന്ന അമ്മ ഓർക്കസ്ട്ര പയ്യന്നൂരിൻ്റെ സൂപ്പർഹിറ്റ് ഗാനമേള അരങ്ങേറും.