കൊളച്ചേരി :- കൊളച്ചേരി തവിടാട്ട് പൊട്ടൻ ദൈവസ്ഥാനം കളിയാട്ട മഹോത്സവം ഏപ്രിൽ 30, മെയ് 1 തീയ്യതികളിൽ നടക്കും. ഏപ്രിൽ 30 ഞായറാഴ്ച രാവിലെ പുണ്യാഹ ചടങ്ങ് നടക്കും. ഉച്ചയ്ക്ക് ശേഷം കളിയാട്ടം ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് പീഠവും ഭണ്ഡാരവും എഴുന്നള്ളിക്കൽ, 6 മണിക്ക് സന്ധ്യാവേല, തുടർന്ന് പൂജാധി കർമ്മങ്ങൾ എന്നീ ചടങ്ങുകളും നടക്കും. രാത്രി 7.30 ന് ഗുളികൻ വെള്ളാട്ടം, 8.30 ന് പൊട്ടൻ ദൈവത്തിന്റെ തിടങ്ങൽ എന്നിവ ഉണ്ടായിരിക്കും.
പുലർച്ചെ 4 മണിക്ക് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്, 5 മണിക്ക് പൊട്ടൻ ദൈവത്തിന്റെ പുറപ്പാടും തുടർന്ന് അഗ്നിപ്രവേശവും നടക്കും.