40 വർഷത്തെ സേവനത്തിനു ശേഷം ചെക്കികാട് അംഗനവാടി യിൽ നിന്ന് വിരമിക്കുന്ന സി.സി കാർത്ത്യായനി ടീച്ചർക്ക് യാത്രയയപ്പ് നൽകി


മയ്യിൽ : 40 വർഷത്തെ സേവനത്തിനു ശേഷം ഒന്നാം വാർഡ് പഴശ്ശി ചെക്കികാട് അംഗനവാടി യിൽ നിന്ന് വിരമിക്കുന്ന സി.സി കാർത്ത്യായനി ടീച്ചർക്ക് വെൽഫെയർ കമ്മിറ്റിയും രക്ഷിതാക്കളും യാത്രയയപ്പ് നൽകി. ചടങ്ങിൽ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ അദ്ദ്യക്ഷതയിൽ കുറ്റ്യാട്ടൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  റെജി ഉപഹാരം നൽകി അങ്കണ വാടിക്ക് വേണ്ടി മുൻകാലങ്ങളിൽ പ്രവർത്തിച്ച പ്രായം ചെന്ന വെൽഫെയർ കമ്മിറ്റിഅംഗങ്ങളായ  പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ, എം.വി ഗോപാലൻ പദ്‌മനാഭൻ മാസ്‌റ്റർ കെ കെ രാഘവൻ എന്നിവരെ ആദരിച്ചു . ചടങ്ങിൽ ,എം.വി സ്വപ്ന സ്വാഗതം പറഞ്ഞു പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ,എം.വി ഗോപാലൻ,  കെ.കെ രാഘവൻ,  പത്മനാഭൻ മാസ്‌റ്റർ, സുഭാഷ് സോപാനം എന്നിവർ ആശംസ പ്രസംഗം നടത്തി.  കാർത്ത്യായനി ടീച്ചർ മറുപടി പറഞ്ഞു.  ഹൈശ്യര്യ കെ.പി നന്ദി പറഞ്ഞു

Previous Post Next Post