കണ്ണൂർ:- രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധ രാത്രിമാർച്ച് നടത്തി. കണ്ണൂർ സിറ്റിയിൽനിന്ന് രാത്രി 10.15-ന് ആരംഭിച്ച മാർച്ച് കാൽടെക്സ് കവലയിൽ സമാപിച്ചു.
മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദലി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ, പി.സി.നസീർ, അൽതാഫ് മാങ്ങാടൻ, അലി മംഗര, അബ്ദുൾ ലത്തീഫ് എടവച്ചാൽ, എം.എ. ഖലീലുൽ റഹ്‌മാൻ, എസ്.കെ.നൗഷാദ്, ഫൈസൽ ചെറുകുന്നോൻ തുടങ്ങിയവർ നേതൃത്വം നൽകി