കണ്ണാടിപ്പറമ്പ് ശ്രീ ഗണപതി മണ്ഡപം സഹസ്രാഭിഷേകവും തുലാഭാരം തൂക്കലും നിറമാല മഹോത്സവവും നാളെ മുതൽ


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ശ്രീ ഗണപതി മണ്ഡപം സഹസ്രാഭിഷേകവും തുലാഭാരം തൂക്കലും നിറമാല മഹോത്സവവും ഏപ്രിൽ 28, 29,30 വെള്ളി ശനി ഞായർ ദിവസങ്ങളിൽ നടക്കും.

 ഏപ്രിൽ 28 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക്ക ണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവ ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര  ആരംഭിക്കും.  7 മണിക്ക്കലാസന്ധ്യ, തിരുവാതിരക്കളി എന്നിവ നടക്കും.

ഏപ്രിൽ 29 ശനിയാഴ്ച വൈകുന്നേരം 6.30ന് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന ലളിത സഹസ്രനാമ പാരായണം, രാത്രി 7 മണിക്ക് നൃത്ത സന്ധ്യ എന്നിവ നടക്കും.

മഹോത്സവ ദിനമായ ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 5.30 ന് കലാശാട്ട് 6 മണിക്ക് ഗണപതിഹോമം 8 മണിക്ക് നവക പൂജ 10 മണിക്ക് അഖില പൂജ, 11 മണിക്ക് സഹസ്ര അഭിഷേകം,  ഉച്ചയ്ക്ക് 12 മണി മുതൽ സമൂഹസദ്യ, 1 മണിക്ക് നിവേദ്യപൂജ, ഉച്ചയ്ക്ക് 2 മണിക്ക് തേങ്ങ പൊളിക്കൽ, 2.30 ന് ചുറ്റുവേല 4 മണിക്ക് ശ്രീ ഭൂതബലി വൈകുന്നേരം 4.45 ന് വന്ദന, 5 മണിക്ക് തുലാഭാരം 7 മണിക്ക്  ദീപാരാധന രാത്രി 7 .30 ന് പാണ്ടിമേളം,  9 മണിക്ക് കൊല്ലം അനശ്വരയുടെ നാടകം അമ്മ മനസ്സ്” 11 മണിക്ക് താലപ്പൊലിയോട് തിരുവുടയാട എഴുന്നള്ളത്ത് 12. 30 ന് നിവേദ്യ പൂജ , പുലർച്ചെ 1. 30 ന് ചുറ്റുവേല എന്നിവ നടക്കും.

Previous Post Next Post