മയ്യിൽ :- നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നിറവൊരുക്കം - ചിത്രം ചലച്ചിത്രം ക്യാമ്പ് ആരംഭിച്ചു. ഏപ്രിൽ 26 മുതൽ മെയ് 1 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചിത്രം വര, കളികൾ ഒറിഗാമി, കൊളാഷ്, പാട്ട് അഭിനയം ക്ലേ മോഡലിങ്, ചലച്ചിത്ര നിർമ്മാണം, ചലച്ചിത്രപ്രദർശനം sop motion - Animation തുടങ്ങിയവയാണ് ക്യാമ്പിന്റെ ഉള്ളടക്കം. ഏപ്രിൽ 26 ന് പി.കെ വിജയൻ (കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജി.വി അനീഷ് സ്വാഗതവും രമിന നന്ദിയും പറഞ്ഞു.
ചിത്ര ചലച്ചിത്രം ദൃശ്യകലാ ക്യാമ്പ് അശ്വന്ത്.എ, ശരത്ത് വി. കെ ദൃശിൻ എൻ.വി, തനത ടി.വി, അജുൽ ഉണ്ണികൃഷ്ണൻ ആൽവിൻ ദേവസി എന്നിവരാണ് നേതൃത്വം വഹിക്കുന്നത് . കളിയും ചിരിയും കാര്യവും പരിപാടി ബിജു നടുവാലൂരിന്റെയും ദൈനംദിന ചലച്ചിത്രപ്രദർശനവും ചലച്ചിത്ര ചർച്ചയും ബാബു മാഷിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത് .
ക്രിയാത്മകമായ സഹകരണത്തിലൂടെയും വിമർശനാനകമായ ചിന്തയിലൂടയും തനിമയിലേക്കുള്ള അന്വേഷണത്തിനുള്ള പരിസ്ഥിതി സൃഷ്ടിക്കുകയുമാണ് ഈ ക്യാമ്പ്. പഠനത്തെ കൂടുതൽ സർഗാത്മകമാക്കുകയും വ്യക്തിപരവും കൂട്ടായതുമായ പഠനപ്രക്രിയയിലൂടെ കടന്നുപോകുമ്പോൾ മത്സരാധിഷ്ഠിത മാതെയും വിവേചന രഹിതമായും ഭയാശങ്കകൾ ഇല്ലാതെയും ഇടപെടാനുള്ള പരിസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം .