മലപ്പട്ടം : മലപ്പട്ടം മുനമ്പ്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് സംഘവും മയ്യിൽ പോലീസും നടത്തിയ ഊർജിതമായ തെരച്ചിലിന് ഒടുവിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശി കെ.പി രാജേഷ് (32) ആണ് മരണപ്പെട്ടത്.
കെ.പി.രാജേഷിനെ ഇന്നലെ രാത്രി മുതൽ വീട്ടിൽ നിന്നും കാണാതായത്.വീട്ടുകാർ നടത്തിയ തെരച്ചലിൽ യുവാവിന്റെ ആൾട്ടോ കെ.പി.രാജേഷിനെ ഇന്നലെ രാത്രി മുതൽ വീട്ടിൽ നിന്നും കാണാതായത്.വീട്ടുകാർ നടത്തിയ തെരച്ചലിൽ യുവാവിന്റെ ആൾട്ടോ കാറും മൊബൈൽ ഫോണും മലപ്പട്ടം പാലത്തിന് മുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ബന്ധുക്കൾ മയ്യിൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് ഫയർഫോഴ്സിന്റെ സഹായം തേടുകയും തളിപ്പറമ്പ് ഫയർസ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.അജയന്റെ നേതൃത്വത്തിൽ പുലർച്ചെ ഒരു യൂണിറ്റും ഇന്ന് രാവിലെ ഒമ്പത് മണിയോടെ മറ്റൊരു യൂണിറ്റും സ്ഥലത്തെത്തി പുഴയിൽ തെരച്ചിൽ നടത്തുന്നതിനിടയിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ, തലശേരി എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. ശ്രീകണ്ഠാപുരം ടൗണിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലെ മാനേജരായിരുന്ന രാജേഷ് അസുഖബാധിതനായതിനെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. യുവാവ് പുഴയിൽ ചാടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നിരവധി ആളുകയാണ് മലപ്പട്ടം പാലത്തിന് സമീപം എത്തിയത്.