ഖത്തർ പാലത്തുങ്കര മൂരിയത്ത് മഹല്ല് കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി

 



ദോഹ :-  പാലത്തുങ്കര മൂരിയത്ത് ജമാഅത് മഹൽ കൂട്ടായ്മ ഇഫ്താർ സംഗമവും എക്‌സിക്യുറ്റീവ് മെമ്പർ മാർക്കുള്ള ആദരവും, കുട്ടികൾക്ക് ഉള്ള സമ്മാന ദാനവും നടത്തി.ഫാമിലി ഉൾപ്പെടെ മഹല്ലിലുള്ള ഇരുന്നോറോളം പേര് പങ്കെടുത്ത സംഗമത്തിൽ പ്രസിഡന്റ് ഇ കെ ആയ്യൂബ് ഹാജി  അധ്യക്ഷത വഹിച്ചു 

വിജയകരമായി പത്താം വർഷം  പൂർത്തീകരിച്ച എം ജെ  എം കെ ഖത്തർ കൂട്ടായ്മ എക്‌സിക്യൂറ്റിവ് മെമ്പർ മാരെ ആദരിച്ചു.സംഗമത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സ്നേഹ സമ്മാനവും വിതരണം ചെയ്തു.

ഹാരിസ്, ഉമർ ഫാറൂഖ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ്‌ റാഫി,പർവേശ്, മുജീബ്, മഹമൂദ്, നൗഷാദ്, മുത്തലിബ്, ജൂറൈദ്,ഹിഷാം, അനീസ്, അഷ്‌കർ നേതൃത്വം നൽകി

Previous Post Next Post