കയരളം. എ.യു.പി.സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

 


കയരളം.:- എ.യു.പി.സ്കൂൾ പഠനോത്സവം നടന്നു. പഠനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ കെ ശാലിനി നിർവഹിച്ചു. പദ്ധതി വിശദീകരണം ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ നടത്തി. പി.ടി എ പ്രസിഡണ്ട് കെ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ഹെഡ് മിസ്ട്രസ് സ്വാഗതം പറഞ്ഞു.കെ.പി കുഞ്ഞികൃഷ്ണൻ ആശംസ നൽകി. സി.വി.പ്രദീപ് കുമാർ നന്ദി പറഞ്ഞു. കുട്ടികളുടെ പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും . മികവ് അവതരണവും നടന്നു. കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി

Previous Post Next Post