കാട്ടിൽ ക്യാമ്പൊരുക്കി യാത്രയായപ്പ്

 


 കണ്ണൂർ: കാട്ടിൽ ക്യാമ്പൊരുക്കി വിദ്യാർഥികൾക്ക് വ്യത്യസ്തമായ യാത്രയയപ്പ് നൽകി ഒരുകൂട്ടം അധ്യാപകരും രക്ഷിതാക്കളും.വേശാല ഈസ്റ്റ് എ.എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കാണ് മൂന്നാറിലെ എല്ലപ്പെട്ടിയിൽ ക്യാമ്പൊരുക്കി യാത്രയയപ്പ് നൽകിയത്. ഈവർഷം നാലാം Iക്ലാസ് കഴിഞ്ഞ് മറ്റ് വിദ്യാലയങ്ങളിലേക്ക് പോകുന്ന 20 വിദ്യാർഥികൾക്കാണ് യാത്രയയപ്പ്‌ നൽകിയത്.

സ്കൂളിലെ നാലാം ക്ലാസ് അധ്യാപിക എം.എം. വിജയകുമാരിയാണ് മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി യാത്രയയപ്പ് ഒരുക്കിയത്. മുൻ പ്രഥമധ്യാപിക എൻ.കെ. ചാന്ദിനി വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.പരിസ്ഥിതി പ്രവർത്തകനായ എസ്.പി. മധുസൂദനൻ ക്ലാസെടുത്തു.ക്യാമ്പിന് പി.ടി.എ. വൈസ് പ്രസിഡന്റ് എം.കെ. നിഷാന്ത്, കെ. സജേഷ്, പി. ഷാജി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വംനൽകി.

Previous Post Next Post