കമ്പിൽ :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും, പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു.കുമ്മായക്കടവ് മഹല്ല് ഖത്തീബ് ഉസ്താദ് ഹാഫിള് അബ്ദുള്ള ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
മുസ്ലിം യൂത്ത് ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ മുജീബ് കമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.മുസ്ലിം ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് മുസ്തഫ പി ടി,മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ മാസ്റ്റർ,വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത്,മുസ്ലിം ലീഗ് പഞ്ചായത്ത് കൗൺസിലർ ഉമർ പി, അഹ്മദ് കുട്ടി, മഹല്ല് സെക്രട്ടറി ജംഷീർ പി പി, വർക്കിങ് സെക്രട്ടറി നിസാർ കെ പി,മുഹബ്ബത്ത് ഇബ്രാഹിം, അബൂബക്കർ കുമ്മായക്കടവ്,പ്രവാസി പ്രതിനിധികളായ ആദം കുട്ടി എ വി, മനാഫ്,സുഹൈൽ പി പി, നൗഫൽ കെ വി, സുഹൈൽ പി പി, മുത്തലിബ് ടി, സിറാജ് എം കെ എന്നിവർ സംസാരിച്ചു.