നാറാത്ത്:- ക്വാറി ഉൽപ്പന്നങ്ങളുടെ അനിനിയന്ത്രിതമായ വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റെപ് റോഡിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം തടസ്സപ്പെടുത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നികേത് നാറാത്ത്,ആഷിത്ത് അശോകൻ,നൗഫൽ നാറാത്ത്, മുഹമ്മദ് കുഞ്ഞി, രാഹുൽ വാച്ചാപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.