മയ്യിൽ :- നണിയൂർ നമ്പ്രത്തെ മുൻ കാല കോൺഗ്രസ് നേതാവ് ആയിരുന്ന സി.എച്ച്.മുഹമ്മദ് ഹാജിയുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങ് KPCC മെമ്പർ പ്രൊഫ. എ.ഡി. മുസ്തഫ ഉദ്ഘാടനം ചെയ്തു. നണിയൂർ നമ്പ്രം ബൂത്ത് പ്രസിഡന്റ് ടി.എം. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.
മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിസന്റ് കെ.പി.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി. ഗണേശൻ , കെ.പി. ചന്ദ്രൻ ,കെ.സി.രാജൻ, സി.എച്ച്. മൊയ്തീൻ കുട്ടി, കെ.സുനിൽ . കെ.കെ.അബ്ദുള്ള എന്നിവർ സംസാരിച്ചു.