കമ്പിൽ :- S.S.F ഗോൾഡൻ ഫിഫ്റ്റിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പതാകകളും ബോർഡുകളും നശിപ്പിച്ചതായി പരാതി.
പാലത്തങ്കര, നെല്ലിക്കപ്പാലം പ്രദേശങ്ങളിൽ സ്ഥാപിച്ച നൂറോളം പതാകകളും കമ്പിൽ ഭാഗങ്ങളിൽ സ്ഥാപിച്ച ബോർഡുമാണ് സാമൂഹിക ദ്രോഹികൾ നശിപ്പിച്ചത്. പതാകകളും ബോർഡുകളും നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് S.S.F ഭാരവാഹികൾ ആവശ്യപ്പെട്ടു. പതാകകൾ നശിപ്പിച്ച പ്രദേശങ്ങളിൽ കേരള മുസ്ലീം ജമാ അത്ത് SYS, SSF നേതാക്കൾ സന്ദർശിച്ചു. സംഭവത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ചേലേരി കായ്ച്ചിറയിലും ഗോൾഡൻ ഫിഫ്റ്റിയുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികൾ നശിപ്പിച്ചിട്ടുണ്ട്.