മയ്യിൽ:- പിണറായി സർക്കാറിന്റെ നികുതി ഭീകരതക്കെതിരെ കരിദിനാചരണത്തിന്റെ ഭാഗമായി UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനവും തുടർന്ന് പ്രതിഷേധകൂട്ടായ്മയും നടത്തി.
UDF പഞ്ചായത്ത് ചെയർമാൻ അഹമ്മദ് തേർളായി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തളിപ്പറമ്പനിയോജക മണ്ഡലം ട്രഷറർ ടി.വി. അസൈനാർ മാസ്റ്റർ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കെ.പി.ശശിധരൻ , കെ.പി. ചന്ദ്രൻ മാസ്റ്റർ , മജീദ് കടൂർ , ഷംസീർ മയ്യിൽ എന്നിവർ സംസാരിച്ചു.