ഉത്തര കേരള തെരുവ് നാടകോത്സവം നാളെ ഞായറാഴ്ച കരിങ്കൽകുഴി ഭാവന ഗ്രൗണ്ടിൽ


കരിങ്കൽക്കുഴി: -
ഡി വൈ എഫ് ഐ കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്തര കേരള തെരുവ് നാടകോത്സവം  ഇന്ന് വൈകിട്ട് ആറു മണിക്ക് കരിങ്കൽകുഴി ഭാവന ഗ്രൗണ്ടിൽ നടക്കും. DYFI കേന്ദ്ര കമ്മിറ്റി അംഗം സ: എം ഷാജർ  ഉദ്ഘാടനം ചെയ്യും. 

നരിക്കോട് നവോദയ തെരുവ് നാടക സംഘം അവതരിപ്പിക്കുന്ന ഇറച്ചി,  യുവധാര വെള്ളൂർ അവതരിപ്പിക്കുന്ന പനാമ ഇൻഷുറൻസ് പ്രൈവറ്റ് ലിമിറ്റഡ്, പി സി കെ ആർ കലാസമിതി പീലിക്കോട് വയൽ അവതരിപ്പിക്കുന്ന തേർഡ് റൈഡ്,  വെള്ളൂർ സെൻട്രൽ ആർട്സ് അവതരിപ്പിക്കുന്ന മാണിക്കേട്ടീരെ പുഷ്പ എന്നീ നാടകങ്ങൾ അരങ്ങേറും. നാടകങ്ങൾ 6.30 ന് ആരംഭിക്കും.


Previous Post Next Post