ചട്ടുകപ്പാറ:-കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് തളിപ്പറമ്പ് നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് പി പി റെജിയുടെ അധ്യക്ഷതയിൽ കെ സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിജിലേഷ്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത, അസിസ്റ്റന്റ് സെക്രട്ടറി സി എച്ച് ഗോപാലകൃഷ്ണൻ, ഡിജിറ്റൽ സാക്ഷരത കമ്മിറ്റി അംഗം ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കോർഡിനേറ്റർ ടി രാജൻ മാസ്റ്റർ സ്വാഗതവും കൺവീനർ രത്നാകരൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.