പെൻഷനേഴ്സ് കൂട്ടായ്മ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു


കണ്ണൂർ :- കേരള വാട്ടർ അതോറിറ്റിയിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷനേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.

KWA കണ്ണൂർ ഡിവിഷൻ ഓഫീസിൽ നടന്ന സദസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഒ.വി ഒതേനൻ, കെ.പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. ജയന്തൻ ഉണ്ണിക്കൻ സ്വാഗതവും, കെ.സി ഗോപാലൻ നന്ദിയും പറഞ്ഞു

Previous Post Next Post